Skip to main content

നോര്‍ക്ക അറ്റസ്റ്റേഷന്‍ ക്യാമ്പ് 

 

വിദേശത്ത്  ജോലി തേടുന്നവര്‍ക്കായുളള നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ഫെബ്രുവരി രണ്ട് രാവിലെ  10.30 മുതല്‍ ഒരു മണിവരെ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി           117.239.248.250./ിീൃസമ എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.  എസ്.എസ്.എല്‍.സി മുതലുളള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (ഇംപ്രൂവ്‌മെന്റ്, സപ്ലി) ഉള്‍പ്പടെ ഹാജരാക്കണം. എച്ച്.ആര്‍.ഡി ചെയ്യുവാന്‍ രജിസ്‌ട്രേഷന്‍ ഫീസായി 708 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപയും അടയ്ക്കണം. കുവൈറ്റ്, യു.എ.ഇ എംബസികളുടെ അറ്റസ്റ്റേഷന്‍ ചെയ്യുവാന്‍ നോര്‍ക്കയില്‍ സൗകര്യമുണ്ട്. ഓരോ സര്‍ട്ടിഫിക്കറ്റിനും യു.എ.ഇ 3750 രൂപയും കുവൈറ്റ് 1250 രൂപയും അപ്പോസ്റ്റില്‍ 50 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. അപേക്ഷകന് പകരം ഒരേ അഡ്രസിലുളള നോമിനിക്ക് ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരായി അറ്റസ്‌റ്റേഷന്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484  2371810, 2371830

                                                     (കെ.ഐ.ഒ.പി.ആര്‍-211/18)  

date