Skip to main content

സ്വാശ്രയ പദ്ധതി അപേക്ഷ ക്ഷണിച്ചു

    സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സ്വാശ്രയ പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന  മക്കളെ സംരക്ഷിക്കുന്ന ഭര്‍ത്താവ് ഉപേക്ഷിച്ച ബി.പി.എല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനാണ് ധനസഹായം. ഒറ്റത്തവണ ധനസഹായമായി 35000 രൂപ ലഭിക്കും.   അപേക്ഷ ഫോം  ജില്ലാ സാമൂഹ്യനീതി ഓഫീസിലോ, തൊട്ടടുത്ത ഐ.സി.ഡി.എസ് ഓഫീസിലോ ലഭിക്കും.  ഫോണ്‍: 04936 205307  
 

date