Skip to main content

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചുമതലയേറ്റു 

 

കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സിനി കെ. തോമസ് ചുമതലയേറ്റു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ 2012 ബാച്ച് ഉദ്യോഗസ്ഥയാണ്.  ഇടുക്കി, എറണാകുളം ജില്ലകളില്‍ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസറായും കോട്ടയത്ത് അസി. എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 ലെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന് സ്വര്‍ണ്ണ മെഡല്‍ നേടിക്കൊടുത്ത റിപ്പബ്‌ളിക് ദിന ഫ്‌ളോട്ട് ഒരുക്കുന്നതിന് മേല്‍നോട്ടം വഹിച്ചു. ഇടുക്കി ജില്ലയിലെ മികച്ച വനിതാ ഉദ്യോഗസ്ഥയായി  2013 ല്‍ ജില്ലാ വിമന്‍സ് കൗണ്‍സില്‍  തെരഞ്ഞെടുത്തിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എം.ഫില്‍ നേടി.  ഇന്‍ഡ്യന്‍ കറന്റ്‌സ് വീക്കിലി, പിച്ച് മാഗസിന്‍ എന്നിവയില്‍ റിപ്പോര്‍ട്ടറായും സബ് എഡിറ്ററായും പ്രവര്‍ത്തിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും റിസേര്‍ച്ച് പേപ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റഷ്യ- ഇന്‍ഡ്യ ഹൈഡ്രോ കാര്‍ബണ്‍ എനര്‍ജി റിലേഷന്‍സ് എന്ന വിഷയത്തില്‍ ജെഎന്‍യുവില്‍ ഗവേഷകയാണ്. കോട്ടയത്ത് അസി. ഡവലപ്‌മെന്റ് കമ്മീഷണറായ പി.എസ്. ഷിനോയാണ് ഭര്‍ത്താവ്.

                                                     (കെ.ഐ.ഒ.പി.ആര്‍-213/18)  

date