Skip to main content

അഞ്ച്, ആറ് ക്ലാസ്സുകളില്‍ പ്രവേശനം : അപേക്ഷ  ക്ഷണിച്ചു

 

 

 

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2020-21 വര്‍ഷം അഞ്ച്, ആറ് ക്ലാസ്സുകളില്‍ പ്രവേശനം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ നിലവില്‍ നാല്, അഞ്ച് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ അധികരിക്കരുത്. പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് വാര്‍ഷിക വരുമാന പരിധിയും പ്രവേശന പരീക്ഷയും ഇല്ല. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ഇടുക്കി ജില്ലയിലെ പെനാവ്, വയനാട് ജില്ലയിലെ പൂക്കോട് എന്നി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളില്‍ ആറാം സ്റ്റാന്‍ഡേര്‍ഡിലേക്കും മറ്റ് എം.ആര്‍.എസ് കളില്‍ 5-ാം ക്ലാസ്സിലേക്കുമാണ് പ്രവേശനം നല്‍കുന്നത്. ജാതി, വാര്‍ഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ഫെബ്രുവരി 15 വൈകീട്ട് അഞ്ച്  മണി വരെ സ്വീകരിക്കും. പ്രവേശന പരീക്ഷ  മാര്‍ച്ച് ഏഴിന്  രാവിലെ 10 മണി മുതല്‍ 12 മണി വരെ നിശ്ചിത കേന്ദ്രത്തില്‍ നടത്തും. ഫോണ്‍ : ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കോടഞ്ചേരി - 9496070370, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പേരാമ്പ്ര  - 9947530309, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കോഴിക്കോട്- 0495 2376364. 

date