Skip to main content

ബ്ലോക്ക്തല ഹരിത സമിതി രൂപീകരണ യോഗം

 

വനം -വന്യ ജീവി വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം മലപ്പുറം ഡിവിഷന്‍ ജില്ലയില്‍ വിവിധ ബ്ലോക്കുകളില്‍ പങ്കാളിത്ത ഹരിത സമിതികള്‍ രൂപീകരിക്കുന്നു.  വന മേഖലക്ക് പുറത്തെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന് വൃക്ഷ തൈ നടല്‍, ജല സ്രോതസ്സുകള്‍ സംരക്ഷിക്കല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കണ്ടല്‍ സംരക്ഷണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ സമിതി വഴി നടപ്പാക്കും.  ഇതിനായി ബ്ലോക്ക് പഞ്ചായത്തുകളില്‍ ഹരിത സമിതി രൂപീകരണ പൊതുയോഗങ്ങള്‍ താഴെ പറയും പ്രകാരം നടക്കും.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനുവരി 29ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് സമ്മേളന ഹാളിലും പെരുമ്പടപ്പ് 29ന് ഉച്ചക്ക് രണ്ടിന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സമ്മേളന ഹാളിലും ചേരും.  കൊണ്ടോട്ടി ബ്ലോക്ക് ജനുവരി 30ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് സമ്മേളന ഹാളിലും അരീക്കോട് ബ്ലോക്ക് ജനുവരി 30ന് ഉച്ചക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് സമ്മേളന ഹാളിലും ചേരും.

ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരും ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി സംരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പ്രതിഫലേഛയില്ലാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരുമായവര്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം.

date