Skip to main content

അറിയിപ്പുകള്‍  

ദര്‍ഘാസ് ക്ഷണിച്ചു

കൊച്ചി: സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ 5000 ബയോ-ഡീഗ്രേഡബിള്‍ കയര്‍ ഫൈബര്‍ റ്റിയൂബില്‍ വിവിധയിനം വ്യക്ഷതൈകള്‍ ഉത്പാദിപ്പിക്കുന്നതിനുളള ദര്‍ഘാസുകള്‍ വന വകുപ്പിന്റെ  ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അംഗീകൃത കരാറുകാരില്‍ നിന്നും ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് ശേഷം 2.30 വരെ സ്വീകരിക്കും.

ഇ.എസ്.ഐ ആശുപത്രിയില്‍ പരാതി പരിഹാരസെല്‍ മീറ്റിംഗ് 13-ന്

കൊച്ചി: എറണാകുളം ഇ.എസ്.ഐ ആശുപത്രിയില്‍ ഫെബ്രുവരി 13-ന് ഉച്ച കഴിഞ്ഞ് മൂന്നിന് പരാതി പരിഹാര സെല്‍ മീറ്റിംഗ് നടത്തുന്നു. ഇ.എസ്.ഐ ഗുണോക്താക്കളുടെ പരാതി നേരിട്ടോ തപാല്‍ മുഖേനയോ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കാം.

എഫ്.ഐ.ടി ദീര്‍ഘകാല കരാര്‍ ഒപ്പിട്ടു

കൊച്ചി: കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ എഫ്.ഐ. ടി യിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചുളള തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ പി. രഘുനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒത്തുതീര്‍പ്പായി. 2017 ജൂണ്‍ മാസം അവസാനിച്ച കരാര്‍ കാലാവധി പുതുക്കണമെന്ന ആവശ്യം ബന്ധപ്പെട്ട ട്രേഡ് യൂണിയനുകള്‍ മാനേജ്‌മെന്റ് മുമ്പാകെ ഉന്നയിച്ചതിനെ തുടര്‍ന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം കാണാത്തതിനാല്‍ ജില്ലാ ലേബര്‍ ഓഫീസര്‍ മുന്‍പാകെ 09.12.2019 ഡിസംബര്‍ ഒമ്പത് തീയതിയില്‍ വിഷയം ഉന്നയിച്ച് ബന്ധപ്പെട്ട ട്രേഡ് യൂണിയനുകള്‍ പരാതി തന്നതിനെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ മാനേജ്‌മെന്റ് പ്രതിനിധികളേയും ട്രേഡ് യൂണിയന്‍ പ്രതിനിധികളേയും 28.01.2020 ന് അനുരഞ്ജന യോഗത്തിനായി വിളിക്കുകയും അവരവരുടെ വാദമുഖങ്ങള്‍ കേള്‍ക്കുകയും തുടര്‍ന്ന് നടത്തിയ അനുരഞ്ജന യോഗത്തില്‍ എല്ലാ തൊഴിലാളികള്‍ക്കും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വേതനത്തില്‍ നിന്നും 30 ശതമാനം വര്‍ദ്ധനവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന വ്യവസ്ഥയോടെ ദിര്‍ഘകാല കരാര്‍ ഒപ്പിട്ടു.

വനിതകളില്‍ നിന്ന് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നിശ്ചിത വരുമാന പരിധിയിലുളള 18 നും 55 നും മധ്യേ പ്രായമുളള ന്യൂനപക്ഷ, ഹിന്ദു പിന്നാക്ക, മുന്നോക്ക, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0484-2984932, 9496015008.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി;
അപേക്ഷ ക്ഷണിച്ചു

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അദ്ധ്യയന വര്‍ഷത്തില്‍ കലാകായിക, അക്കാദമിക് രംഗത്ത് കേന്ദ്ര സംസ്ഥാന തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ എഴുതി തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എറണാകുളം എസ്.ആര്‍.എം റോഡിലുളള ജില്ലാ ഓഫീസില്‍ ഫെബ്രുവരി 29-നു മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

date