Post Category
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാനതല കബഡി മത്സരം
സംസ്ഥാന വിമുക്തി - ലഹരി വര്‍ജ്ജനമിഷന്‍,പൊതുവിദ്യാഭ്യാസം, ആരോഗ്യം , സ്‌പോര്‍ട്‌സ് - യുവജനക്ഷേമം എന്നീ വകുപ്പുകളുടെയും സംസ്ഥാന കബഡി അസോസിയേഷന്റെയും സഹകരണത്തോടെ 19 വയസ്സിനു താഴെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സംസ്ഥാനതല കബഡി മത്സരം ഇന്നും നാളെയുമായി (ജനുവരി 28, 29) പൊന്നാനി അച്യുതവാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനയില്‍ നടക്കും.
ഇന്ന് (28) ഉച്ചയ്ക്ക് 3 മണിക്ക് പ്രാഥമിക മത്സരങ്ങള്‍ തുടങ്ങും ഉദ്ഘാടനം 29ന് വൈകിട്ട് നാലിന് നിയമസഭാസ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി പൊന്നാനി ചന്തപ്പടിയില്‍ നിന്ന് വിളംബര ജാഥ നടത്തും.കബഡി മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനം 15000 രൂപയും മൂന്നാം സമ്മാനം 10000 രൂപയും നല്‍കും.
date
- Log in to post comments