Post Category
അക്ഷയ ഊർജ്ജ അവാർഡിന് അപേക്ഷിക്കാം
കാക്കനാട്: സംസ്ഥാന സർക്കാർ 2019ലെ അക്ഷയ ഊർജ്ജ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പാരമ്പര്യേതര ഊർജ്ജ മേഖലയുടെ വികസനത്തിനും വ്യാപകമായ ഉപയോഗത്തിനും പ്രോത്സാഹനത്തിനും ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് അവാർഡ്. വാണിജ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മികച്ച ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ, ഊർജ്ജ രംഗത്തെ വ്യവസായികൾ, വ്യക്തികൾ മുതലായ 10 വിഭാഗങ്ങളെ അവാർഡിന് പരിഗണിക്കും. 2018 ഏപ്രിൽ ഒന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തന നേട്ടങ്ങളാണ് വിലയിരുത്തുക. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2020 ജനുവരി 31 വരെ അപേക്ഷകൾ സ്വീകരിക്കും വിശദ വിവരം അനെർട്ടിന്റെ www.anert.gov.in വെബ്സൈറ്റിൽ ലഭിക്കും. ടോൾ ഫ്രീ നമ്പർ: 1800 425 1803
date
- Log in to post comments