Skip to main content

അറിയിപ്പുകള്‍  

ചെരിപ്പ്, ബാഗ്, കുട നിര്‍മ്മാണ പരിശീലനത്തിന്
അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് ചെരിപ്പ്, ബാഗ്, കുട എന്നിവ നിര്‍മ്മിക്കുന്നതിനായി ഏഴ്മാസം ദൈര്‍ഘ്യമുളള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 50 നും മധ്യേ പ്രായമുളള വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെയുളളവര്‍ക്കാണ് മുന്‍ഗണന. അപേക്ഷകര്‍ വെളളക്കടലാസിലുളള അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ സഹിതം ഫെബ്രുവരി ഏഴിനകം കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി (അര്‍ബന്‍) രണ്ട് ഐസിഡിഎസ് പ്രൊക്ടിന്റെ കീഴില്‍ വിവിധ ഡിവിഷനുകളില്‍ ഇടപ്പിളളി മുതല്‍ ഇടക്കൊച്ചി വരെയുളള പ്രദേശങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന 130 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് എത്തിച്ചു നല്‍കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും അംഗീകൃത വിതരണക്കാര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ചതും മത്സരാധിഷ്മിതമായ ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2663169.

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍

കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് ഇ.ഐ കോര്‍ട്ട് ജഡ്ജ് എം.ബി.പ്രജിത്ത് ഫെബ്രുവരി ആറ്, ഏഴ്, 13, 14, 20, 27, 28 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും, 11-ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 25-ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകള്‍ വിചാരണ ചെയ്യും.

വസ്തു ലേലം

കൊച്ചി: അബ്ദുള്‍ കലാം അസാദ് ആന്റ് ഫരീദ ഹാജി വാഹിദ് (ഇന്റര്‍നാഷണല്‍ മെര്‍ക്കഡൈസ് ട്രേഡ് ആന്റ് എക്‌സ്‌പോര്‍ട്ട് (പി) ലിമിറ്റഡ്, പനമ്പിളളി നഗര്‍, കൊച്ചി മുതല്‍ സ്ഥാപനങ്ങളുടെ കുടിശിക) എന്നിവരില്‍ നിന്നും വില്‍പ്പന നികുതി കുടിശികയിനത്തില്‍ 2,35,94,476 രൂപയും പലിശയും ഈടാക്കുന്നതിലേക്ക് ടിയാളുകളുടെ പേരിലുളള വാളകം വില്ലേജ് സര്‍വെ 374/9 ല്‍ 30.35 ആര്‍ (തണ്ടപ്പേര്‍ നമ്പര്‍ 9524), 374/9 ല്‍ 36.42 ആര്‍ (തണ്ടപ്പേര്‍ നമ്പര്‍ 9526) മുളവൂര്‍ വില്ലേജ് സര്‍വെ 1104/46-1 ല്‍പ്പെട്ട 74.66 ആര്‍ (തണ്ടപ്പേര്‍ നമ്പര്‍ 12780) വസ്തുക്കള്‍ റവന്യൂ റിക്കവറി ആക്ട് വകുപ്പ് 49 പ്രകാരം യഥാക്രമം ഫെബ്രുവരി 25, 27 തീയതികളില്‍ രാവിലെ 11-ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ നടത്തുന്ന പൊതുലേലത്തില്‍ വില്‍പ്പന നടത്തും. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ ബന്ധപ്പെടാം. ലേലത്തിന് സര്‍ക്കാര്‍ ലേലത്തിന്റെ എല്ലാ നിബന്ധനകളും ബാധകമാണ്.

അലര്‍ജിക് കണ്‍ജക്റ്റിവൈറ്റിസിന് സൗജന്യ ചികിത്സ

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് കാലാകൃതന്ത്ര വിഭാഗത്തില്‍ അലര്‍ജിക് കണ്‍ജക്റ്റിവൈറ്റിസിന് ഗവേഷണാടിസ്ഥാനത്തിലുളള സൗജന്യ ചികിത്സ ഞായറാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ ഒ.പി നമ്പര്‍ ആറില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലഭ്യമാണ്. തുടര്‍ച്ചയായോ ഇടവിട്ടോ കണ്ണിനുണ്ടാകുന്ന ചൊറിച്ചില്‍, ചുവപ്പ് നിറം, വെളളം വരല്‍, പ്രകാശത്തിലേക്ക് നോക്കുവാനുളള ബുദ്ധിമുട്ട്, കണ്ണില്‍ കരട് കിടക്കുന്നതുപോലെയുളള തോന്നല്‍ എന്നിവയാണ് ഈ അസുഖം ഉളളവര്‍ക്ക് ഉണ്ടാകുന്ന ലക്ഷണങ്ങള്‍. ചികിത്സ ആവശ്യമുളളവര്‍ 9495800386 നമ്പറില്‍ ബന്ധപ്പെടാം.

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

      കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍, കലൂരില്‍  ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഡിപ്ലോമ ഇന്‍ ഡെന്‍ന്റല്‍ അസിസ്റ്റന്‍സ് (ഡിഡിഎ) യോഗ്യത എസ്.എസ്.എല്‍.സി പാസ്സ്. ബയോമെഡിക്കല്‍ എഞ്ചിനീയറിങ്  യോഗ്യത ഇലക്ട്രോണിണിക്‌സ് / അനുബന്ധ വിഷയത്തിലുള്ള ഡിഗ്രിയോ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയോ പാസ്സാകണം. താല്‍പര്യമുള്ള അപേക്ഷകര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍ നാഷണല്‍  സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ്   സ്‌കൂള്‍ ഓഫീസില്‍ ഫെബ്രുവരി 10 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കുക.
 (ഫോണ്‍ 0484 2985252).

date