Skip to main content

കോന്തുരുത്തി പുഴകൈയേറ്റം: ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

കൊച്ചി: കോന്തുരുത്തിപ്പുഴയുടെ  ഇരുകരകളും ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.   പുഴയുടെ  ഇരുകരകളിലുമുള്ള കൈയേറ്റങ്ങൾ പരിശോധിക്കുന്നതിനായിരുന്നു സന്ദർശനം.  

പേരണ്ടൂർ കനാലിൽ തുടങ്ങി കോന്തുരുത്തി കായലിൽ അവസാനിക്കുന്നതാണ് കോന്തുരുത്തിപ്പുഴ.  650 മീറ്റർ നീളമുള്ള പുഴയുടെ  ഇരുകരകളും വ്യാപകമായി കൈയേറിയതായി പരാതിയുണ്ട്.     ഇറിഗേഷൻ വകുപ്പിനാണ് പുഴയുടെ  സംരക്ഷണച്ചുമതല.

സബ് കളക്ടർ സ്നേഹിൽകുമാർ സിങ്, അഡിഷണൽ തഹസിൽദാർ വി.എ.മുഹമ്മദ് സാബിർ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു.

date