കൈരളി കരകൗശല കൈത്തറി വിപണനമേള ഇന്ന് ( ഫെബ്രുവരിഒന്ന്) തുടങ്ങും
കൊച്ചി: കരകൗശല തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് കരകൗശല വികസന കോർപ്പറേഷന്റെ എറണാകുളം ശാഖയായ കൈരളി ഇന്ന് (ഫെബ്രുവരി ഒന്ന് )മുതൽ 12 വരെ കരകൗശല കൈത്തറി വിപണന മേള സംഘടിപ്പിക്കുന്നു. എറണാകുളം ദിവാൻസ് റോഡിലുള്ള വിമന്‍സ് അസോസിയേഷൻ ഹാളിൽ വച്ചാണ് മേള സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 11 30 ന് ഡിജെ വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഈട്ടിത്തടിയിലെ ആനകൾ, ഈട്ടിയിലും കുമ്പിൾ തടിയിലും തീർത്ത വിവിധതരം ശില്പങ്ങൾ, പിച്ചള യിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കൾ, നെട്ടൂർ പെട്ടി,ആറൻമുളകണ്ണാടി തുടങ്ങി തനതായ കേരളീയ ഉൽപ്പന്നങ്ങൾ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ കരകൗശല മേഖലയിലെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളായ ശാന്തിനികേതൻ ബാഗുകൾ, ഘോഷയാർ ലെയ്സ് വർക്കുകൾ, കോൽഹപുരി ചെരുപ്പുകൾ, ഗ്ലാസ് വർക്ക് ചെയ്ത മിഡി ടോപ്, മധ്യപ്രദേശിൽ നിന്നും ചന്ദേരി മഹേശ്വരി സാരികൾ, മധുര സാരികൾ, ഹൈദരബാദ് സാരികൾ, ലക്നൗ ചിക്കൻ വർക്ക് ചെയ്ത് തുണിത്തരങ്ങൾ, ജൂട്ട് ,കേരളത്തിലെ മൺപാത്ര ഉൽപ്പന്നങ്ങൾ, മുത്ത് ,പവിഴം, മരതകം മുതലായവയിൽ തീർത്ത ആഭരണങ്ങൾ, രാജസ്ഥാൻ ബെഡ്ഷീറ്റുകൾ, കണ്ണൂർ കൈത്തറി, മുള , ഈറ്റ ഉൽപ്പന്നങ്ങൾ, നവധാന്യ ഗണപതികൾ, തുളസിമാലകൾ, ഖാദി ഷർട്ടുകൾ തുടങ്ങിയ കരകൗശല കൈത്തറി വസ്തുക്കൾ ഒരുമിച്ച് കാണാനും സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഈ മേള സൃഷ്ടിക്കുന്നത്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് ചീഫ് റീജിയണൽ ജനറൽ മാനേജർ എം നാരായണൻ നായർ, കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ കെ. വി.പി.കൃഷ്ണകുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും
- Log in to post comments