Post Category
നാടന്‍പാട്ട് മത്സരം
കൊച്ചി: കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മണിനാദം എന്ന പേരില്‍ യുവ ക്ലബ്ബുകള്‍ക്കായി നാടന്‍പാട്ട് മത്സരം (ഗ്രൂപ്പ്) സംഘടിപ്പിക്കുന്നു. ജില്ലാതല സ്‌ക്രീനിങ്ങില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ ക്യാഷ് പ്രൈസായി ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. 18 നും 40 നും ഇടയില്‍ പ്രായമുളളവരായിരിക്കണം മത്സരാര്‍ഥികള്‍. ഫെബ്രുവരി അഞ്ചിനകം ബയോഡാറ്റ സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം വിലാസത്തില്‍ അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2428071.
date
- Log in to post comments