Skip to main content

ബധിര പതാകവാരം ഉദ്ഘാടനം ചെയ്തു

ബധിര പതാകവാരം ഉദ്ഘാടനം ചെയ്തു
കാക്കനാട്: ദേശീയ ബധിര പതാകവാരത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍വ്വഹിച്ചു. ബധിര വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ്  ദി ഡഫ് സംഘടിപ്പിക്കുന്ന 64-ാമത് പതാകവാരത്തിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമായി.
    ഓള്‍ കേരള അസോസിയേഷന്‍ ഓഫ് ദ ഡഫ് ചെയര്‍മാന്‍ നിസാര്‍ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ നിസാര്‍ മൊയ്തീന്‍, ജില്ലാ ബധിര ഫോറം ജനറല്‍ സെക്രട്ടറി അമീന .ടി, പ്രസിഡന്റ് ഷംസുദ്ദീന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി നിസാര്‍ കെ.എം, സ്‌കറിയ എം.ജെ, സൈഫുദ്ധീന്‍, വത്സല, ചന്ദ്രിക എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

date