ആർ.ടി.എ. സിറ്റിംഗ്: നാല് ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ തീരുമാനം
കാക്കനാട് : മുവാറ്റുപുഴ, എറണാകുളം മേഖലയിലെ റീജിയണൽ ട്രാൻസ്പോർട്ട് അഥോറിറ്റി സിറ്റിംഗ് കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ നടന്നു. കളക്ടർ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു.
എറണാകുളത്തു നിന്നും ആരംഭിക്കുന്ന സ്വകാര്യ ബസുകൾ കച്ചേരിപ്പടി സെന്റ്.ബനഡിക്ട് റോഡുവഴിയാക്കിയത് പുനപരിശോധിക്കണമെന്ന ആവശ്യം സിറ്റിംഗിൽ ബോർഡ് പരിഗണിച്ചു. മുളന്തുരുത്തിയിൽ പുതിയ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യവും പരിഗണിച്ചു. നാല് സ്വകാര്യ ബസുകളുടെ സ്ഥിരം പെർമിറ്റ് റദ്ദ് ചെയ്യാൻ ഇന്നലെ നടന്ന സിറ്റിംഗിൽ തീരുമാനിച്ചു. ഇതിൽ രണ്ടെണ്ണം അപകടം സൃഷ്ടിച്ചതിനെ തുടർന്നാണ് റദ്ദാക്കിയത്.
കൂത്താട്ടുകുളം കോതമംഗലം നഗരങ്ങളിലെ പുതുക്കിയ ട്രാഫിക് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. 12 ബസുകളുടെ പുതിയ പെർമിറ്റുകളുടെ അപേക്ഷകളും യോഗത്തിൽ പരിഗണിച്ചു. . ആർ.ടി.ഒ കെ. മനോജ് കുമാർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ എം.പി.അജിത് കുമാർ , ആലുവ റൂറൽ എസ്.പി. കാർത്തിക് എന്നിവർ പങ്കെടുത്തു.
- Log in to post comments