Post Category
താല്‍ക്കാലിക നിയമനം
പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എന്റോമോളജി അല്ലെങ്കില്‍ ബയോഡൈവഴ്‌സിറ്റി കണ്‍സര്‍വേഷന്‍ മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനോടുകൂടിയ ഒന്നാം ക്ലാസ്സ് എം.എസ്.സി സുവോളജി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
പ്രായം 2017 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. പിന്നോക്കവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവു ലഭിക്കും. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 13 രാവിലെ 10 ന് പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2690100.
date
- Log in to post comments