Skip to main content

കുടിവെളള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നു

 

കൊച്ചി: ജല അതോറിറ്റിറ്റി വാട്ടര്‍ സപ്ലൈ ഡിവിഷന്‍, തൃപ്പൂണിത്തുറയുടെ പരിധിയില്‍ പെട്ട മരട് മുനിസിപ്പാലിറ്റിയില്‍ കുണ്ടന്നൂര്‍ ജംഗ്ഷന്‍ മുതല്‍ വിക്രം സാരാഭായ് റോഡ് വരെ ദേശീയപാത-85 (49) ല്‍ ഫെബ്രുവരി നാലു മുതല്‍ കുടിവെളള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന് അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ സുഗമമായി പൂര്‍ത്തിയാക്കുന്നതിന് പൊതുജനങ്ങളുടെയും  ട്രാഫിക്, വൈദ്യുതി, പോലീസ്, മരട് മുനിസിപ്പാലിറ്റി തുടങ്ങിയവരുടെയും സഹകരണം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അഭ്യര്‍ത്ഥിച്ചു.

date