Post Category
ട്യൂഷന്‍ ഫീസ് റീ-ഇംപേഴ്‌സ് ചെയ്യുന്നു
കൊച്ചി: 2019-20 ട്യൂഷന്‍ ഫീസ് റീ-ഇംപേഴ്‌സ് ചെയ്ത് നല്‍കുന്നതിനായി ജില്ലയിലെ റെക്കഗ്നൈസ്ഡ്/അണ്‍ - എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസു മുതല്‍ 10-ാം ക്ലാസു വരെ പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ (പേര്/ക്ലാസ്/ജാതി) അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍/ജില്ലാ എഡ്യൂക്കേഷണല്‍ ഓഫീസര്‍ എന്നിവരുടെ സാക്ഷ്യപ്പെടുത്തലോടു കൂടി ഫെബ്രുവരി 15-ന് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനിലുളള പട്ടികവര്‍ഗ വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0485-2814957.
date
- Log in to post comments