Skip to main content

കൊറോണ; സ്വകാര്യ ആശുപത്രികളിലും ക്രമീകരണങ്ങള്‍ 

 

 

 

സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും മുന്‍കരുതല്‍ എന്ന നിലക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഐ.എം.എ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍), ഐ.എ.പി (ഇന്ത്യന്‍ അക്കാദമി ഓഫ് പിഡിയാട്രിക്‌സ്), ഐ.ഡി.എ (ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍), കെ.ജി.എം.ഒ.എ (കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍) പ്രതിനിധികളുമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള മെറ്റീരിയലുകള്‍ പ്രതിനിധികള്‍ക്ക് നല്‍കി. കൊറോണ ബോധവല്‍ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഐ.എം.എ, ഐ.എ.പി, ഐ.ഡി.എ, കെ.ജി.എം.ഒ.എ എന്നിവര്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് യോഗത്തില്‍ ഉറപ്പു നല്‍കി. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ വി.ആര്‍ ലതിക, ഡോ ഷാജു മണ്ടോലി, ഡോ ആന്റണി തോമസ്, ഡോ എം.കെ നിഖില്‍, ഡോ ഷാജി, ഡോ വിപിന്‍ വര്‍ക്കി, ഡോ രാഹുല്‍ ഇല്ലപ്പറമ്പത്ത്, ഡോ വി വേണുഗോപാലന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.പി മണി തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date