Skip to main content

ചുണ്ടപ്പുറം അങ്കണവാടിക്ക് കെട്ടിടമായി

 

 

 

കൊടുവള്ളി നഗരസഭയിലെ കരുവന്‍പൊയില്‍ വെസ്റ്റ് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ചുണ്ടപ്പുറം അങ്കണവാടി ഉദ്ഘാടനം ചെയ്തു. രണ്ടുനില കെട്ടിടത്തിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. 

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. 

കേരള സെറാമിക് ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ വയോളി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള വഖഫ് ബോര്‍ഡ് അംഗം റസിയ ഇബ്രാഹിം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാബു, കൗണ്‍സിലര്‍മാരായ കെ.കെ.സഫീന, സി.പി.നാസര്‍കോയ തങ്ങള്‍, ഇ.സി.മുഹമ്മദ്, യു.കെ. അബൂബക്കര്‍, എം.പി.ഷംസുദ്ദീന്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.പി. റഷീദ്, അങ്കണവാടി വര്‍ക്കര്‍ വിനോദിനി, കുഞ്ഞിരായിന്‍ ഹാജി, നാസര്‍ ചുണ്ടപ്പുറം, സിദ്ധിക്ക് കാരാട്ട് പൊയില്‍,അസീസ് കയ്യുത്തിച്ചാലില്‍, കെ.കെ. അബ്ദുറഹ്മാന്‍ കുട്ടി, കെ.പി. മജീദ്, കെ.വി.അരവിന്ദാക്ഷന്‍, കെ.എം. മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

date