Skip to main content

വാഹന പരിശോധന നടത്തി

 

 

 

അനധികൃതമായും മാനദണ്ഡങ്ങള്‍ പാലിക്കാതെയും ആവശ്യമായ രേഖകളില്ലാതെയും എല്‍.പി.ജി സിലിണ്ടറുകള്‍ വാഹനങ്ങളില്‍ കടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും പരിശോധന നടത്തി.

വടകര താലൂക്ക് സപ്ലൈ ഓഫീസറും, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുമാണ് പരിശോധന നടത്തുന്നത്.

ഫെബ്രുവരി ഒന്നിന് കുറ്റ്യാടി ടൗണില്‍ ബസ്റ്റാന്റിന് മുന്‍ വശം നടന്ന റെയ്ഡില്‍ രേഖകളില്ലാതെ അനധികൃതമായി കടത്തുകയായിരുന്ന 19 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.  (19 കിലോയുടെ 16 നിറ സിലിണ്ടറുകളും, 3 കാലി സിലിണ്ടറുകളും) റെയ്ഡ് ഇനിയുളള ദിവസങ്ങളിലും തുടരുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു

date