മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കും: ജില്ലാ കളക്ടര്‍
കാക്കനാട്: മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിന് ഇരുവശത്തുമുള്ളവരുടെ ആശങ്കള്‍ക്ക് പരിഹാരം കാണുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. മെട്രോനിര്‍മ്മാണവും അനുബന്ധ പ്രവൃത്തികളും സംബന്ധിച്ച് നാട്ടുകാരുടെ പരാതികള്‍ പരിഗണിക്കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ ചിത്രപ്പുഴവരെയുള്ള പ്രദേശത്തെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആശങ്കകള്‍ ഘട്ടം ഘട്ടമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ആദ്യഘട്ടത്തില്‍ സര്‍വ്വേ വകുപ്പുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പില്‍് അടിയന്തരമായി സര്‍വ്വേയര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി തോമസ് എം.എൽ.എ, തൃക്കാക്കര നഗരസഭാംഗങ്ങള്‍, കൊച്ചി മെട്രോ ഉദ്യോഗസ്ഥര്‍, റെസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments