Post Category
കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി
കാക്കനാട്: ജില്ലയിലെ പി.എം കിസ്സാന്‍ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് ഈ മാസം 24ന് മുൻപായി പി.എം കിസ്സാന്‍ സമ്മാൻ നിധി ലഭ്യമാകുന്ന ബാങ്ക് ശാഖയിൽ അപേക്ഷ സമർപ്പിക്കണം.
ഒരു പേജുള്ള ലളിതമായ അപേക്ഷാ ഫോറം pmkisan.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പദ്ധതിയിൽ മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശയില്‍ ഇളവ് ലഭിക്കും. 1.6 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‌കേണ്ടതില്ല. ജില്ലയിലെ എല്ലാ വാണിജ്യബാങ്കുകള്‍, സഹകരണബാങ്ക്, ഗ്രാമീണ ബാങ്കുകള്‍ എന്നിവ മുഖേന വായ്പ ലഭ്യമാണ്.
date
- Log in to post comments