ചാലക്കയം-അട്ടത്തോട് പ്രദേശങ്ങളില്‍ സ്‌പ്രേയിംഗ് നടത്തി
ചാലക്കയം, അട്ടത്തോട് പ്രദേശങ്ങളില്‍ ആദിവാസി കുടുംബങ്ങളുടെ താമസ സ്ഥലത്തിന് സമീപം ജില്ലാ മെഡിക്കല്‍ ഓഫീസിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തി ല്‍ ഈച്ചശല്യം നിയന്ത്രിക്കുന്നതിനായി സ്‌പ്രേയിംഗ് നടത്തി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരിയുടെ നേതൃത്വത്തി ല്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്‌പ്രേയിംഗ് നടത്തിയത്. ചാലക്കയത്ത് ശബരിമല റോഡിന് ഇരുവശത്തും താത്ക്കാലികമായി നിര്‍മിച്ചിട്ടുള്ള നാല് കുടിലുകളിലാണ് ഈച്ച ശല്യം കൂടുതലായി ഉണ്ടായിരുന്നത്. അട്ടത്തോട് പ്രദേശത്ത് നാല് കുടിലുകളിലും ഈച്ച ശല്യം ഉണ്ടായിരുന്നു. മറ്റ് പ്രദേശങ്ങളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് ആവശ്യമായ തുടര്‍പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിനും മൊബൈല്‍ മെഡിക്കല്‍ ടീമിനും നിര്‍ദേശം നല്‍കിയിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments