Skip to main content

പാറക്കടവ് ബ്ലോക്ക് നീർത്തട ഗ്രാമസഭകൾ ഇന്ന് മുതൽ

പാറക്കടവ് ബ്ലോക്ക് നീർത്തട ഗ്രാമസഭകൾ ഇന്ന് മുതൽ

കൊച്ചി: പാറക്കടവ് ബ്ലോക്കിലെ നീർത്തട ഗ്രാമസഭകൾ ഇന്ന് (20-02-2020) ആരംഭിക്കും. ഇന്ന് ഉച്ചക്ക് രണ്ടിന് ചാലാക്ക ഗവ.എൽ.പി.സ്കൂളിൽ കുന്നുകര, കുത്തിയതോട് നീർത്തടങ്ങളുടെ ഗ്രാമസഭകൾ നടക്കും. 22 ന് ഉച്ചക്ക് രണ്ട് മണിക്ക് കുറുമശ്ശേരി കമ്യൂണിറ്റി ഹാളിൽ കുറുമശ്ശേരി നീർത്തടത്തിൻ്റെയും വട്ടപ്പറമ്പ്  വൈ.എം.സി.എ ഹാളിൽ രാവിലെ 11ന്കൈപ്പിള്ളിക്കുന്ന് നീർത്തടത്തിൻ്റെയും ചെങ്ങമനാട് പഞ്ചായത്ത് ഹാളിൽ ഉച്ചക്ക് രണ്ടിന്  കപ്രശ്ശേരി നീർത്തടത്തിൻ്റെയും ഗ്രാമസഭകൾ നടക്കും. 25 ന് ഉച്ചക്ക് രണ്ടിന് പാറക്കടവ് പഞ്ചായത്ത് ഹാളിൽ പുത്തൻകാവുചാൽ നീർത്തടത്തിൻ്റെയും, എളവൂർ സെൻ്റ് ആൻ്റണീസ് സ്കൂളിൽ വൈകീട്ട് 4ന് മാമ്പ്രയുടെയും പാറക്കടവ് സഹകരണ ബാങ്ക് ഹാളിൽ 10.30 ന് പാറക്കടവ് നീർത്തടത്തിൻ്റെയും ഗ്രാമസഭ കൾ നടക്കും. ജീവനോപാധികൾ , കാർഷിക ഉത്പാദന സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികൾ, കിണർ റീചാർജ് അല്ലെങ്കിൽ മഴവെള്ള സംഭരണി തുടങ്ങിയ പദ്ധതികളിലേക്ക് കർഷകർക്ക് അപേക്ഷകൾ സമർപ്പിക്കാം.

date