Skip to main content

അറിയിപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ എറണാകുളം മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ ദേവാലയത്തിലെ പരിശുദ്ധ മാതാവിന്റെയും ഉണ്ണിയീശോയുടെയും തിരുസ്വരൂപത്തില്‍ അണിയിച്ചിരുന്ന 196.950 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണ മാലകള്‍ അടുത്തമാസം 10ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യലേലം/ ദര്‍ഘാസുവഴി വില്‍പ്പന നടത്തും. 176.300 ഗ്രാം വരുന്ന സ്വര്‍ണ്ണമാലയ്ക്കുള്ള നിരതദ്രവ്യം 26100.  20.650 ഗ്രാം വരുന്ന സ്വര്‍ണ്ണമാലയുടെ നിരതദ്രവ്യം 3100. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യ സമയത്തുതന്നെ ലേല സ്ഥലത്ത് ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേണ്ടതുമാണ്.  ലേലം കഴിഞ്ഞാലുടന്‍ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നല്‍കും. ദര്‍ഘാസുകള്‍ നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ അടുത്ത മാസം ഒന്‍പതാം തീയതി വൈകിട്ട് നാല് മണിക്ക് മുന്‍പായി എറണാകുളം ജില്ലാ കളക്ടറുടെ ഓഫീസില്‍ ലഭിക്കത്തക്കവിധം അയക്കണം. 
    ദര്‍ഘാസ്സിനൊപ്പം ഓരോ ഇനത്തിനും നിരതദ്രവ്യമായി മേല്‍പ്പറഞ്ഞ നിരക്കില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എറണാകുളം ജില്ലാ കളക്ടറുടെ പേരില്‍ വാങ്ങിയ ഡിമാന്റ് ഡ്രാഫ്റ്റ് അടക്കം ചെയ്യണം. ദര്‍ഘാസുകള്‍ അടക്കം ചെയ്ത കവറിന്റെ മുകളില്‍ 'പ്രളയ ദുരിതാശ്വാസമായി ലഭിച്ചിട്ടുള്ള സ്വര്‍ണ ഉരുപ്പടികള്‍ വാങ്ങാനുള്ള ദര്‍ഘാസ്' എന്നും നല്‍കുന്ന ആളുടെ മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഓരോ ഇനത്തിനും ദര്‍ഘാസുകള്‍ പ്രത്യേക കവറുകളില്‍ അയയ്ക്കണം.

date