Post Category
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍, നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ 83/2019), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍, ജലസേചന വകുപ്പിലെ വകുപ്പുതല ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ 84/2019) മുതലായ തസ്തികകളിലേക്ക് ഫെബ്രുവരി 26 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തുന്ന ഒ എം ആര്‍ പരീക്ഷാകേന്ദ്രത്തില്‍ മാറ്റം. ശ്രീ നാരായണ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍, കര്‍ബല ജംഗ്ഷന് സമീപം, കൊല്ലം എന്ന് രേഖപ്പെടുത്തിയ ഹാള്‍ ടിക്കറ്റ് ലഭിച്ചവര്‍ കൊല്ലം എസ് പി ഓഫീസിന് സമീപമുള്ള എസ് എന്‍ ട്രസ്റ്റ് എച്ച് എസ് എസ് കന്റോണ്‍മെന്റ് (ഫോണ്‍: 0474-2747578) എന്ന പരീക്ഷാ കേന്ദ്രത്തില്‍ അതേ ഹാള്‍ ടിക്കറ്റുമായി പരീക്ഷ എഴുതണമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments