Skip to main content

സാഹസിക ഫോട്ടോഗ്രഫി അവാർഡ്

സംസ്ഥാന സാഹസിക ഫോട്ടോഗ്രാഫി അവാർഡിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അപേക്ഷ ക്ഷണിച്ചു.   2017 ജനുവരി മുതൽ 2018 ജനുവരി വരെയുള്ള കാലയളവിൽ എടുത്ത ഫോട്ടോകളാണ് പരിഗണിക്കുക.  ഫോട്ടോകൾ 18 x 12 വലിപ്പത്തിലുള്ളതും സ്വയം സാക്ഷ്യപ്പെടുത്തിയവയും സാഹസികമായി എടുത്തവയുമാണെന്ന് ബോധ്യപ്പെടുത്തുന്നവയുമായിരിക്കണം.    ഒരാൾക്ക് രണ്ട് എൻട്രി വരെ അയക്കാം.  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10001, 7001, 5001 രൂപയും ശിൽപവും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷാ ഫോറം  www.ksywb.kerala.gov.in ൽ ലഭിക്കും.  എൻട്രികൾ സ്‌പെഷ്യൽ ഓഫീസർ, ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം, സിവിൽ സ്റ്റേഷൻ, കണ്ണൂർ 670002 എന്ന വിലാസത്തിൽ ഫെബ്രുവരി 22 നകം ലഭിക്കണം.  ഫോൺ: 9496146393.

പി.എൻ.സി/384/2018

date