Skip to main content

എംപ്ലോയബിലിറ്റി സെൻററിൽ അഭിമുഖം

ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച എംപ്ലോയബിലിറ്റി സെൻററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ട് അസിസ്റ്റൻറ് (ബി കോം), ബില്ലിംഗ് സ്റ്റാഫ് (ബി കോം), സ്‌റ്റോർ അസിസ്റ്റൻറ് (ബി കോം), ബാക് ഓഫീസ് സ്റ്റാഫ് (ബിരുദം,സ്ത്രീ), സർവീസ് അഡൈ്വസർ (ഡിപ്ലോമ-ഓട്ടോമൊബൈൽ/മെക്കാനിക്കൽ-പുരുഷൻ), ടെക്നീഷ്യൻ (ഡിപ്ലോമ-ഓട്ടോമൊബൈൽ, പുരുഷൻ), കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് (പ്ലസ്ടു/ബിരുദം,സ്ത്രീ), സെയിൽസ് എക്‌സിക്യൂട്ടീവ് (പ്ലസ്ടു/ബിരുദം), മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് (പ്ലസ്ടു/ബിരുദം,പുരുഷൻ), ഷോറൂം സെയിൽസ് എക്‌സിക്യൂട്ടീവ് (ബിരുദം), അസിസ്റ്റൻറ് സെയിൽസ് മാനേജർ (ബിരുദം, പുരുഷൻ, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം), സെക്യൂരിറ്റി എന്നീ തസ്തികളിലേക്ക് ഫെബ്രുവരി ഏഴിന് രാവിലെ 10.30ന് ഇൻറർവ്യൂ  നടത്തുന്നു. താൽപര്യമുള്ള, യോഗ്യരായ 35 വയസിൽ കുറവ് പ്രായമുള്ള  ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെൻററിൽ പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. ഫോൺ: 0497 2707610.

പി.എൻ.സി/389/2018

date