Skip to main content

സൗജന്യ പരിശീലനവുംതൊഴിലും- അപേക്ഷ ക്ഷണിച്ചു. 

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ- ഗ്രാമീൺ കൗശല്യയിൻ കീഴിൽ തളിപ്പറമ്പ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റം വർക്ക്‌സ് സ്‌കിൽസിലേക്ക്  രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മാസം ദൈർഘ്യമുള്ള റീട്ടെയിൽ മാനേജ്‌മെന്റ് കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിപിഎൽ, കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുൾപ്പെട്ട പത്താതരം മുതൽ വിദ്യാഭ്യാസ യോഗ്യതയും 18 നും 35 നും ഇടയിൽ പ്രായവുമുളള പയ്യന്നൂർ, തളിപ്പറമ്പ്, കല്ല്യാശ്ശേരി, കണ്ണൂർ ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്ത് നിവാസികളായ യുവതീയുവാക്കൾക്കാണ് അവസരം. തൽപരരായവർ ഇന്ന്(ഫെബ്രുവരി 4)  മുതൽ 6 വരെ തളിപ്പറമ്പ് മുത്തേടത്ത് ഹൈസ്‌കൂളിന് സമീപത്തുള്ള  സെന്റം വർക്ക്‌സ് സ്‌ക്കിൽസ് എന്ന ഡി ഡി യു ജി കെ വൈ ഏജൻസിയിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 9747995489, 9567758819, 9633908236, 8281438886.

പി.എൻ.സി/389/2018

date