Post Category
സമ്മര്‍ സ്‌കില്‍ സ്‌കൂള്‍; അപേക്ഷ ക്ഷണിച്ചു
അവധിക്കാലം നൈപുണ്യവികസനത്തിനായി പ്രയോജന പ്രദമാക്കുന്നതിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുന്ന സംയുക്ത സംരംഭമായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ നൈപുണ്യവികസന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 15-25 വയസ്സ് പ്രായപരിധിയിലുള്ള ആര്‍ക്കും അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍ നൈപുണ്യ കോഴ്‌സ് തെരഞ്ഞെടുക്കാം. തൊഴില്‍ നൈപുണ്യം ആര്‍ജിക്കുന്നതിനുള്ള പ്രാക്ടിക്കല്‍, ഇന്റേണ്‍ഷിപ്പ് എന്നിവ ഉള്‍പ്പെട്ട കോഴ്‌സുകളാണ് നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് www.asapkerala.gov.in/sss ല്‍ ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ പെയ്യാം. ഫോണ്‍: 9495999658.
പി.എന്‍.സി/389/2018
date
- Log in to post comments