Post Category
യുവതി മരിച്ച സംഭവം: ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണത്തിനുത്തരവിട്ടു
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ഈ സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടേയോ ജീവനക്കാരുടേയോ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ചയുണ്ടായതായി കണ്ടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
പി.എന്‍.എക്‌സ്.466/18
date
- Log in to post comments