Post Category
കളളുഷാപ്പുകളുടെ പുനര്‍ വില്പന
കോട്ടയം എക്‌സൈസ് ഡിവിഷനിലെ കുറവിലങ്ങാട് റെയിഞ്ചിലെ ഗ്രൂപ്പ് തകഢ, ഈരാറ്റുപേട്ട റെയിഞ്ചിലെ ഗ്രൂപ്പ് ഢ എന്നീ ഗ്രൂപ്പുകളിലേയും പാലാ റെയിഞ്ചിലെ ക, ഢകകക എന്നീ ഗ്രൂപ്പുകളിലേയും കള്ളുഷാപ്പുകളുടെ പുനര്‍ വില്പന, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഫെബ്രുവരി 12 ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. വില്‍പ്പന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കോട്ടയം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും പാലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും ലഭിക്കും. വില്‍പ്പന ഹാളില്‍ പ്രവേശിക്കുന്നതിനുളള 200 രൂപയുടെ പാസ് ഫെബ്രുവരി എട്ട് മുതല്‍ കോട്ടയം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും വാങ്ങാം.
(കെ.ഐ.ഒ.പി.ആര്‍-257/18)
date
- Log in to post comments