Skip to main content

അറിയിപ്പ്

അറിയിപ്പ്

ഭക്ഷ്യസുരക്ഷാ വകുപ്പ് എറണാകുളം ജില്ലാ അസി. കമ്മീഷ്ണറുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യസുരക്ഷാ അടിയന്തര പ്രവര്‍ത്തനങ്ങള്‍ സുഗമമായി  നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാഹനം ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി വാഹന ഉടമകളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസ് ഫോറം പ്രവര്‍ത്തി ദിവസങ്ങളില്‍ അടുത്ത മാസം നാലാം തീയതി  ഉച്ചയ്ക്ക് ഒരു മണി വരെ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. ദര്‍ഘാസുകള്‍ അടുത്ത മാസം നാലാം തീയതി വൈകീട്ട് നാല് മണിവരെ  സ്വീകരിക്കും. വിലാസം, ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണറുടെ കാര്യാലയം എറണാകുളം, എരൂര്‍ സൗത്ത് പി.ഒ. തൃപ്പൂണിത്തുറ. പിന്‍ 682 306.  ഫോണ്‍ 0484 2784807.

 

അറിയിപ്പ്

ജില്ലാ ദുരന്തനിവാരണ അതോറിറ്റി, മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് മാര്‍ച്ച് മൂന്നാം തീയതി  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

date