Skip to main content

  കാനെക്‌സ് 2018: കാന്‍സര്‍ സുരക്ഷയ്ക്ക് സാമൂഹിക നടപടികള്‍ അനിവാര്യം

 

കാന്‍സറിനെ പ്രതിരോധിക്കാനു നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും സാന്ത്വന പരിചരണത്തിനും സാമൂഹിക നടപടികളാണ് കൂടുതല്‍ ആവശ്യമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം റഷീദ് പറഞ്ഞു. ഈരാറ്റുപേട്ട റിംസ് ആശുപത്രിയില്‍ കാനെക്‌സ് 2018 ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക് രോഗം നേരത്തെ കണ്ടെത്താനും താങ്ങാവുന്ന ചെലവില്‍ ആധുനിക ചികിത്സ ഉറപ്പു വരുത്താനും സാമൂഹിക സംവിധാനങ്ങള്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

റിംസ് ആശുപത്രി ചെയര്‍മാന്‍ ഡോ മുഹമ്മദ് ഇസ്മായില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ; ജേക്കബ് വര്‍ഗീസ് മുഖ്യ പ്രഭഷണം നടത്തി. ഡെ.ഡി.എം.ഒ ഡോ: എന്‍ പ്രിയ, മുനിസിപ്പാലിറ്റി ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.എച്ച് ഹസീബ് എന്നിവര്‍ സന്ദേശം നല്‍കി. റിംസ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ റിന്‍സ് കുര്യന്‍, ഈരാറ്റുപേട്ട മെഡിക്കല്‍ ഓഫീസര്‍ ഡോ: സ്മിത വര്‍ഗ്ഗീസ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ഡോമി ജോണ്‍, ആര്‍.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബോധവത്കരണ സെമിനാറിന് ഡോ.ലാല്‍ ആന്റണി നേതൃത്വം നല്‍കി. ബോധവത്കരണ പ്രദര്‍ശനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പും ഈരാറ്റുപേട്ട റിംസ് ആശുപത്രിയും സംയുക്തമാണ് പരിപടി സംഘടിപ്പിച്ചത്.

                                                  (കെ.ഐ.ഒ.പി.ആര്‍-264/18) 

 

date