Post Category
പ്രാധാന്യം ഉള്‍ക്കൊണ്ട് സെന്‍സസ് നടപടികള്‍ പൂര്‍ത്തീകരിക്കണം: ജില്ലാ കളക്ടര്‍
കാക്കനാട്: സെന്‍സസ് 2021ന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് സെന്‍സസ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.സെന്‍സസ് 2021ന്റെ ജില്ലാതല പരിശീലന പരിപാടി വിലയിരുത്തിയ കളക്ടര്‍ ഉദ്യോഗസ്ഥര്‍ സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.
കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ലക്ഷ്മിക്കുട്ടി വിശദീകരിച്ചു. ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍മാര്‍, മറ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
date
- Log in to post comments