Skip to main content

മൂന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രി ഇന്ന് (4.1.18) നാടിന് സമര്‍പ്പിക്കും.

     ഊര്‍ങ്ങാട്ടീരി, ചോക്കാട്, പാണ്‍ിക്കാട്  പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്ക് പുതിയതായി നിര്‍മ്മിച്ച മൂന്ന് കെട്ടിടങ്ങള്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഇന്ന് നാടിന് സമര്‍പ്പിക്കും. ഇതില്‍ പണ്ടണ്‍ിക്കാട്, ചോക്കാട് പ്രാഥമിക  ആരോഗ്യ കേന്ദ്രങ്ങള്‍ ആദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നവയാണ്. ഇതിനു പുറമെ ഊര്‍ങ്ങാട്ടീരി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടവും മന്ത്രി നാടിന് സമര്‍പ്പിക്കും.
 ഊര്‍ങ്ങാട്ടീരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്കാണ് നിര്‍വഹിക്കുക. ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പികെ.ബഷീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷി പറമ്പന്‍, ജില്ലാ പ്ലാനിംഗ് സമിതി അംഗം ഇ.എന്‍.മോഹന്‍ദാസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ പങ്കെടുക്കും.
പണ്ടണ്‍ിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന്റെ  ഉദ്ഘാടനം വൈകിട്ട് മൂന്നിന് മന്ത്രി നിര്‍വഹിക്കും. ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. പി.കെ.കഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കും.
     വൈകിട്ട് നാല് മണിക്ക് ആദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചോക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന  പരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്യും. ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, എന്‍.ആര്‍.എച്ച്.എം. ജില്ലാ മാനേജര്‍ ഡോ.എ. ഷിബുലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date