Skip to main content

ആരോഗ്യ ബോധവത്കരണ കാമ്പയിനിന് ഇന്ന് തുടക്കം

ശുചീകരണ പ്രവര്‍ത്തനങ്ങളിലും ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പൊതുജനങ്ങളിലും കുട്ടികളിലും അവബോധമുണ്‍ണ്ടാക്കുന്നതിന്റെ ഭാഗമായി സാക്ഷരതാ മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവയുമായി സഹകരിച്ച് ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ആരോഗ്യ- ശുചിത്വ ബോധവത്കരണ കാമ്പയിനിന് ഇന്ന് തുടക്കമാവും.  ജില്ലാതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി നാല്) രാവിലെ 10 ന് പരപ്പനങ്ങാടി എസ്.എന്‍.എം.എച്ച്.എസ്. സ്‌കൂളില്‍ നടക്കും. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ അധ്യക്ഷത വഹിക്കും. തിരൂരങ്ങാടി നഗര സഭ ചെയര്‍ പേഴ്‌സണ്‍ കെ.ടി. റഹീദ, സാക്ഷരതാ ജില്ലാ കോഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, സാക്ഷരതാ പ്രേരക്മാര്‍,  മറ്റ് ജനപ്രതിനിധികള്‍ സംസാരിക്കും.

ഇന്ന് രാവിലെ 10.30 ന് വളാഞ്ചേരി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് നിര്‍വഹിക്കും. സാക്ഷരതാ മിഷന്‍ അസി.കോഡിനേറ്റര്‍ പി.വി.പാര്‍വ്വതി പങ്കെടുക്കും.

 

date