Skip to main content

കേരള വനിതാ കമ്മീഷന്‍ ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മൈനര്‍/മേജര്‍ ഗവേഷണ പഠനങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങള്‍, അപേക്ഷര്‍ക്ക് വേണ്ട യോഗ്യത,  പ്രൊപ്പോസല്‍  തയ്യാറാക്കേണ്ട രീതി, നിബന്ധനകള്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍  www.keralawomenscommission.gov.in ല്‍ ലഭ്യമാണ്.  വെബ്‌സൈറ്റില്‍  നല്‍കിയിരിക്കുന്ന  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം തയ്യാറാക്കിയിട്ടുള്ള പ്രൊപ്പോസലുകള്‍ മാത്രമേ പരിഗണിക്കൂ. പ്രൊപ്പോസലുകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.

പി.എന്‍.എക്‌സ്.470/18

date