ജില്ലാ വികസന സമിതി യോഗം ചേർന്നു
കാക്കനാട്: ജില്ലാ വികസന സമിതി യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കളക്ടർ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് തനതു ഫണ്ട് വിനിയോഗിക്കാൻ അനുമതി നൽകണമെന്ന് എൽദോ എബ്രഹാം എം.എൽ.എ ആവശ്യപ്പെട്ടു. മുവാറ്റുപുഴ ഭാഗത്ത് കന്നുകാലികളിൽ പടർന്നു പിടിക്കുന്ന വൈറസ് രോഗബാധ തടയാനുള്ള നടപടികൾ കാര്യക്ഷമമാക്കി കർഷകരുടെ ആശങ്ക പരിഹരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
ആലുവ ജില്ലാ ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് അബ്ദുൾ മുത്തലിബ് യോഗത്തിൽ ഉന്നയിച്ചു.
പെരുമ്പാവൂർ മേഖലയിൽ റോഡപകടങ്ങൾ വർധിക്കുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ ആവശ്യപ്പെട്ടു. സിഗ്നൽ ലൈറ്റുകൾക്ക് അപകടം കുറയ്ക്കാൻ സാധിക്കുന്നില്ല. എം എൽ എ മാരായ വി.പി.സജീന്ദ്രൻ, ടി.ജെ.വിനോദ് എന്നിവരും പങ്കെടുത്തു.
- Log in to post comments