Post Category
എഞ്ചിനീയർ നിയമനം
കാക്കനാട്: പ്രധാന മന്ത്രി കൃഷി സീഞ്ചായി യോജന പദ്ധതിയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എഞ്ചിനീയറെ നിയമിക്കുന്നു. അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉളളവർക്ക് അപേക്ഷിക്കാം. നീർത്തട പരിപാലന പദ്ധതി, മണ്ണ് ജല സംരക്ഷണം മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും പ്രദേശത്ത് സ്ഥിരതാമസമാക്കിയവർക്കും മുൻഗണന. യോഗ്യതയുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ സഹിതം ഏഴിന് രാവിലെ 10.30 ന് ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422221
date
- Log in to post comments