കേരള സംസ്ഥാന യുവജന കമ്മീഷന്‍ കരിയർ എക്സ്പോ 2020 മെഗാ തൊഴില്‍ മേള
കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക്, മികച്ച തൊഴിലവസരങ്ങള്‍
ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ തൊഴില്‍
മേളകള്‍ സംഘടിപ്പിക്കുന്നു. "കരിയർ എക്സ്പോ 2020" എന്ന ഈ തൊഴില്‍
മേളകളില്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക്
സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്.
നൂറിൽപരം കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ഇക്കുറി രണ്ട് വിത്യസ്ത
വേദികളിലായി രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.
പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ
പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യത വരെയുള്ള യുവതീ
യുവാക്കൾക്ക് http://www.ksycjobs.kerala.gov.in എന്ന വെബ്സൈറ്റ്
മുഖാന്തരം നേരിട്ട് തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഓഫീസ് അസിസ്റ്റന്റ്
മുതൽ സോഫ്ട്‍വെയർ മേഖലയിലെ ഉദ്യോഗങ്ങൾ അടക്കം തസ്തികകളിലേക്ക് സൗജന്യമായി
അപേക്ഷിക്കുവാനും തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ
നേടാനുമുള്ള സാഹചര്യമാണ് കരിയര്‍ എക്സ്പോ ഒരുക്കുന്നതെന്ന് യുവജനകമ്മീഷൻ
ചെയർപേഴ്സൺ ചിന്താജെറോം അറിയിച്ചു.
2020 മാര്‍ച്ച് 1 ന് തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്‍ എങ്ങിനീയറിംഗ്
കോളേജിൽ വെച്ചാണ് കരിയര്‍ എക്സ്പോ 2020 അരങ്ങേറുന്നത്. രാവിലെ 9 മുതല്‍
വൈകുന്നേരം 5 മണി വരെയാണ് തൊഴില്‍ മേള.
സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +91 9207296278, 9446595424
- Log in to post comments