Skip to main content

ആരോഗ്യ ബോധവത്കരണ കാമ്പയിന്‍ നടത്തി.

ഇന്‍ഫര്‍മേഷന്‍- പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സാക്ഷരതാ മിഷന്‍ ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെ കോട്ടക്കലില്‍ നടത്തിയ ആരോഗ്യ ബോധവത്കരണ കാമ്പയിന്‍ വളാഞ്ചേരി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. ഇരുമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഉമ്മുകുല്‍സു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അതവനാട് മുഹമ്മദ് കുട്ടി മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.സബാഹ്, ഡോ.എം.കെ. ജുമാന, വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തോമസ് ജോസഫ്,  സാക്ഷരതാ നോഡല്‍ പ്രേരക് കെ.ടി.നിസാര്‍ ബാബു, സരേഷ് പുവാട്ട് മീത്തല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രേരകമാരായ കെ.പി.സാജിത, ടി.പി. സുജിത, എം ജംഷീദ്, യു.വസന്ത, കെ.പി.സിദ്ദീഖ്, കെ. പ്രിയ എന്നിവര്‍ പങ്കെടുത്തു.

 

date