Skip to main content

സ്വാശ്രയ: സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

    ഭര്‍ത്താവ് ഉപേക്ഷിച്ച്, തീവ്രശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന (70 ശതമാനത്തില്‍ കൂടുതല്‍) കിടപ്പുരോഗികളായ മകനെ/മകളെ സംരക്ഷിക്കേണ്ടിവരുന്ന ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് ഒറ്റത്തവണ ധനസഹായം അനുവദിക്കുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15. കൂടുതല്‍ വിവരവും അപേക്ഷാഫോറവും പത്തനംതിട്ട ഡോക്‌ടേഴ്‌സ് ലൈനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2325168.                                  
 

date