Post Category
സഹായ ഉപകരണങ്ങള്‍ക്ക് അപേക്ഷിക്കാം
രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായ ഉപകരണങ്ങളായ വീല്‍ചെയര്‍, എല്‍ബോ ക്രച്ചസ്, ഫോള്‍ഡിംഗ് വാക്കര്‍, കേള്‍വി സഹായ ഉപകരണങ്ങള്‍, ട്രൈപ്പോസ്-ടെട്രാ പോഡ്, വാക്കിംഗ് സ്റ്റിക്ക്, കൃത്രിമ പല്ലുകള്‍, കണ്ണടകള്‍ എന്നിവ സൗജന്യമായി ലഭിക്കുന്നതിന് 60 വയസിന് മുളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12. കൂടുതല്‍ വിവരം പത്തനംതിട്ട ഡോക്‌ടേഴ്‌സ് ലൈനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2325168.
date
- Log in to post comments