ജില്ലയിലെ 44 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം
ജില്ലയിലെ 44 തദ്ദേശഭരണസ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും തിരുവല്ല, പന്തളം മുന്‍സിപ്പാലിറ്റികളുടെയും മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്തുകളുടെയും സീതത്തോട്, റാന്നി, വെച്ചൂച്ചിറ, മല്ലപ്പള്ളി, കല്ലൂപ്പാറ, ചെറുകോല്‍, ഏഴംകുളം, വടശേരിക്കര, കോട്ടാങ്ങല്‍, ആനിക്കാട്, മല്ലപ്പുഴശേരി, തുമ്പമണ്‍, കൊറ്റനാട്, കവിയൂര്‍, കോഴഞ്ചേരി, പള്ളിക്കല്‍, അരുവാപ്പുലം, ഏറത്ത്, പന്തളം തെക്കേക്കര, ആറന്മുള, വള്ളിക്കോട്, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, ചിറ്റാര്‍, ഇരവിപേരൂര്‍, മെഴുവേലി, പെരിങ്ങര, അയിരൂര്‍, എഴുമറ്റൂര്‍, കടപ്ര, കോയിപ്രം, കുളനട, നിരണം, തോട്ടപ്പുഴശേരി, കൊടുമണ്‍, ഓമല്ലൂര്‍, റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്.
ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിലവിലുള്ള എന്‍ജിനിയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയും ഒഴിവുകള്‍ എത്രയും വേഗം നികത്തണമെന്ന് അഭ്യര്‍ഥിച്ച് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.എല്ലാ തദ്ദേശ സ്ഥാപനങ്ങളും സമയബന്ധിതമായി പദ്ധതി തുക വിനിയോഗിക്കണമെന്നും ഭേദഗതി അനുമതി നേടിയ പദ്ധതികള്‍ വേഗം നടപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അഡ്വ.ആര്.ബി. രാജീവ് കുമാര്‍, ബി. സതികുമാരി, സാം ഈപ്പന്, എലിസബത്ത് അബു, വിനീത അനില്‍, ബിനി ലാല്‍, എന്‍.ജി സുരേന്ദ്രന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ മുരളീധരന് നായര്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍,.നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments