Skip to main content

മറ്റുള്ളവരെ ബഹുമാനിക്കാന്‍ കുട്ടികളെ രൂപപ്പെടുത്തുന്നതില്‍ പുസ്തകങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുത.  സിപ്പി പള്ളിപ്പുറം

 

 

കൊച്ചി: മറ്റുള്ളവരെ ബഹുമാനിക്കാന്‍ കുട്ടികളെ രൂപപ്പെടുത്തുന്നതില്‍ പുസ്തകങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണെന്ന്  സിപ്പി പള്ളിപ്പുറം അഭിപ്രായപ്പെട്ടു.

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിനെത്തുടര്‍ന്ന് മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും വായനാശീലം വളര്‍ത്തുവാനുമായി  കേരള സംസ്ഥാന ബാലസാഹിത്യ  ഇന്‍സ്റ്റിറ്റിയൂട്ട് എറണാകുളം ജില്ലയില്‍ സംഘടിപ്പിച്ച അക്ഷരയാത്രയുടെ പിറവം ഫാത്തിമ സ്‌കൂളിലെ  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതി അംഗവും സാഹിത്യകാരനുമായ സെബാസ്റ്റ്യന്‍ പള്ളിത്തോട് അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ നടന്ന ഗുരുപൂജയില്‍

സ്‌കൂളിലെ മുന്‍അധ്യാപികയായ എ എന്‍ സുനിത ടീച്ചറെ ആദരിച്ചു.

സാഹിത്യമത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും സെബാസ്റ്റ്യന്‍ പള്ളിത്തോട് വിതരണം ചെയ്തു. 

ഫാത്തിമമാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ക്രിസ്റ്റീന സി എം സി, അധ്യാപികയായ ആശ ജോസഫ്, സ്‌കൂള്‍ സെക്രട്ടറി ഐറിന്‍ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒരു മാസക്കാലമായി  എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിലൂടെ കടന്നുപോയ  അക്ഷരയാത്രാ  സമാപിച്ചു. ജില്ലയിലെ പത്തു സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് അക്ഷരയാത്ര നടന്നത്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പകുതി വിലയ്ക്കാണ് അക്ഷരയാത്രാ പദ്ധതിയിലൂടെ കുട്ടികള്‍ക്കു ലഭ്യമാക്കിയത്.  അരലക്ഷത്തോളം കുട്ടികളിലേക്ക് അക്ഷരയാത്രയുടെ സന്ദേശം എത്തിച്ചേര്‍ന്നു. 

date