Skip to main content

വിദ്യാര്‍ഥികള്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

 

 

കൊച്ചി:  പട്ടികജാതിയില്‍പ്പെട്ട ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക്  ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ ഇടപ്പളളി ബ്ലോക്കു പഞ്ചായത്തിന്റെ പരിധിയില്‍ സ്ഥിരതാമസക്കാരും ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ടവരും ഇ-ഗ്രാന്റ്‌സ് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുളളവരും മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളില്‍ മൊത്തം 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവരും ആയിരിക്കണം. അപേക്ഷകള്‍ ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെ വിശദാംശങ്ങളും സ്ഥാപനമേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം, തദ്ദേശ ഭരണസ്ഥാപനത്തില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റും സഹിതം ഫെബ്രുവരി 17-ന് മുമ്പായി ഇടപ്പളളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547630090.

date