Skip to main content

പറവൂർ ബ്ലോക്കിൽ വികസന സെമിനാർ നടന്നു

 

കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ 2020-21 വർഷത്തേക്കുള്ള പദ്ധതി രൂപീകരണ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. 2020- 21 വാർഷിക പദ്ധതിയിൽ തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത്, പുഴകളുടെയും ജലസ്രോതസ്സുകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ, വിശപ്പുരഹിത ഗ്രാമങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഗ്രൂപ്പുകൾക്കായി സൗജന്യ നിരക്കിൽ ഭക്ഷണശാലകൾ എന്നീ പദ്ധതികൾ കരട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിഷൻ പ്രവർത്തനങ്ങൾ, വാർഷിക പദ്ധതി എന്നിവയെ കുറിച്ച് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ സംസാരിച്ചു. 

 

2020-21 വാർഷിക പദ്ധതി കരട് പ്രൊജക്റ്റ് നിർദ്ദേശങ്ങൾ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജ ടീച്ചർ അവതരിപ്പിച്ചു. മുൻ വാർഷിക പദ്ധതി നിർവ്വഹണത്തെയും നടപ്പ് വാർഷിക പദ്ധതി നിർവ്വഹണ പുരോഗതിയേയും  സംബന്ധിച്ചുള്ള റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഡി സുധീർ അവതരിപ്പിച്ചു. 

 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ ശിവശങ്കരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ അഡ്വ. ടി.ജി അനൂപ്, എ.ഐ നിഷാദ്, ഗീത പ്രതാപൻ, കെ.എം അംബ്രോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ സൈജൻ, ടൈറ്റസ് ഗോതുരുത്ത്, ഹരി കണ്ടംമുറി, സീതാലക്ഷ്മി അനിൽകുമാർ, സൈബാ സജീവ്, രജിത പ്രഭാശങ്കർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ശ്രീദേവി, വനിതാക്ഷേമ എക്സ്റ്റൻഷൻ ഓഫീസർ പ്രിയ പി.പി എന്നിവർ പങ്കെടുത്തു. 

date