Skip to main content

കാനാമ്പുഴ അതിജീവന പദ്ധതി: ശില്‍പ്പശാല 8, 9 തീയതികളില്‍

കാനാമ്പുഴ അതിജീവന പദ്ധതിയില്‍ പുഴയുടെ  വൃഷ്ടിപ്രദേശത്ത് ഹരിതകേരള പദ്ധതി നടപ്പിലാക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ശില്‍പശാല ഫെബ്രുവരി 8, 9 തീയതികളില്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും.  8 ന് രാവിലെ 9.30 ന് നടക്കുന്ന ശില്‍പശാല കാനാമ്പുഴ അതിജീവന സമിതി  ചെയര്‍മാനും  തുറമുഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  തദ്ദേശ സ്വയംഭരണ വകുപ്പ്, മണ്ണ് ജലസംരക്ഷണ വകുപ്പ്, ഗ്രാമവികസന വകുപ്പ്, നഗരാസൂത്രണം, ടൂറിസം വകുപ്പിലെ ഉദേ്യാഗസ്ഥരും കണ്ണൂര്‍ നഗരസഭ, മുണ്ടേരി പഞ്ചായത്തിലെ ജനപ്രതിനിധികള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.   കാനാമ്പുഴയിലെ നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിനും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും മുന്‍ഗണന നല്‍കും.  കേരളത്തിലെ നദീതട നീര്‍ത്തട വികസന പരിപാടിയില്‍ സംസ്ഥാന ഗവണ്‍മെന്റ് കേരളത്തില്‍ ആരംഭിക്കുന്ന ആദ്യ വികസന പരിപാടിയാണ് കാനാമ്പുഴയിലേത്.  കണ്ണൂരിന്റെ ചരിത്രത്തോടൊപ്പം ഒഴുകിയ ഈ പുഴ വീണ്ടെടുക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഏകോപനം സംബന്ധിച്ച  ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി എന്‍ സീമയുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ വിവിധ വകുപ്പ് ഉദേ്യാഗസ്ഥന്‍മാരുടെ യോഗം ചേര്‍ന്നു.
പി.എന്‍.സി/389/2018

date