അറിയിപ്പുകള്‍
അറിയിപ്പുകള്‍
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ; സമയ പരിധി ദീര്‍ഘിപ്പിച്ചു
കൊച്ചി: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2019-20 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ നല്‍കുന്നതിനുളള സമയപരിധി മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ചു.
അപേക്ഷാ ഫോറം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും മാര്‍ച്ച് 15 വരെ സ്വീകരിക്കും.
പ്രീ-സ്‌കൂള്‍ കിറ്റ്; ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: വടവുകോട് ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുളള 155 അങ്കണവാടികള്‍ക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തയാറുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 10-ന് വൈകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2730320, 9947511656.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ (ബോയ്‌സ്) പിണവൂര്‍കുടി, പ്രീമെട്രിക് ഹോസ്റ്റല്‍ (ബോയ്‌സ്) ഇടമലയാര്‍, പ്രീമെട്രിക് ഹോസ്റ്റല്‍(ഗേള്‍സ്) മാതിരപ്പിളളി പ്രീമെട്രിക് ഹോസ്റ്റല്‍ (ഗേള്‍സ്) നേര്യമംഗലം എന്നീ ഹോസ്റ്റലുകളിലെ എല്‍.പി, യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തില്‍ പഠനം നടത്തുന്ന കുട്ടികള്‍ക്ക് 2020-21 വര്‍ഷം രണ്ട് ജോടി യൂണിഫോം നല്ല രീതിയില്‍ തയ്ച്ചു വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ തുണിയുടെ വിലയും തയ്യല്‍ക്കൂലിയും പ്രത്യേകമായി രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ മാര്‍ച്ച് 16-ന് വൈകിട്ട് മൂന്നിനു മുമ്പ് മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന ഓഫീസില്‍ ലഭിച്ചിരിക്കണം.
യോഗ ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ
മാര്‍ച്ച് 15 വരെ അപേക്ഷിക്കാം
കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ 0471-2325101, 2325102 https://srccc.in/download ലിങ്കില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8136856243, 9496001629.
മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 10-ന്
കൊച്ചി: ടെലിഫിലിം ആന്റ് മോഷന്‍ പിക്ചര്‍ എന്ന മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് മാര്‍ച്ച് 10-ന് രാവിലെ 11-ന് തൃശൂര്‍ ഗവ: ഗസ്റ്റ് ഹൗസ് (രാമനിലയം) കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗത്തില്‍ ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
വൈപ്പിന്‍ ബ്‌ളോക്ക്
കൊച്ചി: കേരള സാംസ്‌കാരിക വകുപ്പിന്റെയും വൈപ്പിന്‍ ബ്‌ളോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ð പ്രവര്‍ത്തിക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പഠിതാക്കളുടെ സംഗമം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.വി.ലൂയിസ്, എ.എന്‍.ഉണ്ണികൃഷ്ണന്‍, സുജാത ചന്ദ്രബോസ,് ജില്ലാñ പഞ്ചായത്ത് അംഗം അയ്യമ്പിളളി ഭാസ്‌കരന്‍, കുഴുപ്പിളളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.സി.സുനിðകുമാര്‍, ബ്‌ളോക്ക് അംഗങ്ങളായ സുബോധ ഷാജി, തങ്കമണി ശശി, വജ്രജൂബിലി ഫെല്ലോഷിപ്പ് എറണാകുളം കോ-ഓഡിനേറ്റര്‍ പ്രശാന്ത് നീലകണ്ഠന്‍, ഫെല്ലോഷിപ്പ് അദ്ധ്യാപകരായ കവിത ഡേവിഡ്, ഉഷസ്.പി.എസ്, ലാസ്യ.ടി, സൂരജ്.എം.എസ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പഠിതാക്കളുടെ വിവിധ കലാ പരിപാടികളും ചിത്രപ്രദര്‍ശനവും വില്‍പ്പനയും നടത്തി.
- Log in to post comments